![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8wT3Ewh7PQtsbjZl72MkHwHKOAs0-kLzxus8MZhCoh0X7WhLG7qwnwLtxH3TOYoDnuFo2373IGcwgRtweup-3IfQ3MUFo0PJYKYxDsGuLTT8Dp7nBZ6CO62KyVRb6EPPzNfRdUGFEKhs/s400/30sli1.jpg)
ചിരിയുടെ കരഘോഷം തീര്‍ക്കാന്‍ തോമസുകുട്ടിയും കൂട്ടുകാരും വീണ്ടുമെത്തുന്നു. അബദ്ധങ്ങളും മണ്ടത്തരങ്ങളുമായി ഇന്‍ ഹരിഹര്‍നഗറിലൂടെ പ്രേക്ഷര്‍ക്ക് മുമ്പില്‍ നര്‍മ്മം വാരിവിതറിയ സംഘത്തിന്റെ മൂന്നാം വരവില്‍ പക്ഷേ ലാവണം ഹരിഹര്‍നഗറിന് പകരം ഊട്ടിയായിരിക്കും. ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടില്‍ നാല്‍വര്‍ സംഘം കുടുംബസമേതം താമസിക്കാനെത്തുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവപരമ്പരകളുമായിരിക്കും മൂന്നാം ഭാഗത്തിന്റെ കേന്ദ്രബിന്ദു. 'ഇന്‍ ഗോസ്റ്റ് ഹൗസ്' ഇന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബര്‍ ആദ്യം ഷൂട്ടിങ് തുടങ്ങും. മാര്‍ച്ച് 20 നായിരിക്കും റിലീസ്. രണ്ടാം വരവില്‍ സിദ്ദിഖിനും മുകേഷിനും ജഗദീഷിനും അശോകനും ഒപ്പം എത്തിയ രോഹിണി, ലെന, റീന ബഷീര്‍, രാഖി എന്നിവര്‍ 'ഇന്‍ ഗോസ്റ്റ് ഹൗസിലു'മുണ്ടാകും. ഈ നാല്‍വര്‍ സംഘത്തെ പ്രശ്‌നങ്ങളില്‍ അകപ്പെടുത്തുന്ന സുന്ദരിയുടെ വേഷം ആര്‍ക്കായിരിക്കുമെന്ന് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്‍ ഹരിഹര്‍ നഗറില്‍ ഗീത വിജയനും ടു ഹരിഹര്‍ നഗറില്‍ ലക്ഷ്മി റായിയും ചെയ്ത വേഷത്തിലേക്ക് തെന്നിന്ത്യന്‍ താരങ്ങളില്‍ പലരുടെയും പേര്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. ടു ഹരിഹര്‍നഗറിന്റെ സംവിധായകനായ ലാല്‍ തന്നെയായിരിക്കും മൂന്നാം ഭാഗവും ഒരുക്കുക. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ടു ഹരിഹര്‍നഗര്‍ നിര്‍മ്മിച്ച ലാല്‍ ക്രിയേഷന്‍സും പി.എന്‍.വി അസോസിയേറ്റ്‌സും ചേര്‍ന്നാണ് മൂന്നാം ഭാഗത്തിനും പണം മുടക്കുക. |